പാരനോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
ക്ലസ്റ്റര്‍ എ വിഭാഗത്തിലെ അതികായന്. എല്ലാതരം വ്യക്തിത്വ വൈകല്യങ്ങളും അപകടകരമാണ്. ഏതു വ്യക്തിത്വവൈകല്യവും തീവ്രമായാല്‍ മരണത്തില്‍ കലാശിക്കുവാനുള്ള സാധ്യതകള്‍ ഉണ്ട്. പക്ഷെ ഇവിടെ കൊലപാതകവും ആക്രമണവും പരമ്പരകളായി തുടരുന്നവര്‍ പെടുന്ന ക്ലസ്റ്റര്‍ എ യില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വവൈകല്യങ്ങള്‍ സവിശേഷത നിറഞ്ഞ അരകിറുക്കും വിചിത്ര പെരുമാറ്റങ്ങള്‍ കൊണ്ടും സമ്പല്സമ്യദമായിരിക്കും. കൂട്ടത്തില്‍ പാരനോയിഡ് വ്യക്തിത്വവൈകല്യമെന്നത്; തൊട്ടതിനും പിടിച്ചതിനും സദാ സംശയത്തില്‍ നിന്നും തുടങ്ങി ഒരുപക്ഷെ പങ്കാളിയെ കൊലപെടുത്തുന്നതില്വരെ എത്തുന്ന വിഭാഗക്കാര്‍. സര്‍വ്വത്ര സംശയങ്ങള്‍. എന്തേങ്കിലും ഒരുകാര്യം പറഞ്ഞാല്‍ അതിനെ വല്ലാത്ത സംശയദ്യഷ്ടിയോടെ വിലയിരുത്തുന്നു. ഇവരെ പറഞ്ഞു വിശ്വസിപ്പിക്കുക എന്നതു ഒരുരീതിയിലും എളുപ്പമല്ലാത്തവിധം മാരകമായ തകരാറ്.
ഇവരുടെ പെരുമാറ്റം, സംസാരം, നോട്ടം, നടപ്പ്, ഇരിപ്പ്, മുഖഭാവം എല്ലാത്തിലും ഒരുപന്തി കേട് തോന്നിപ്പിച്ചേക്കാം. ഇത്തരം വ്യക്തിത്വ വൈകല്യമുള്ളവരോടൊത്ത് ദാമ്പത്യജീവിതം അസാധ്യമെന്ന് മാത്രമല്ല ഇവരുടെ പങ്കാളിക്ക് സഹനത്തിന്റെ പേരിലുള്ള ഓസ്ക്കാര്‍ അവാര്‍ഡ് സമ്മാനിക്കണമെന്ന് പോലും പറയേണ്ടിവരും. പങ്കാളിയുടെ ചാരിത്ര ശുദ്ധിയെ അതിയായി സംശയിക്കുന്ന ഇവര്‍ വിവാഹ ജീവിതത്തിന്റെ ആദ്യദിനം മുതല്‍ പങ്കാളിയുടെ മുന്‍കാല പ്രണയത്തെകുറിച്ചുള്ള സര്‍വ്വേനടത്തി പങ്കാളിയുടെ വെറുപ്പ് പിടിച്ച് പറ്റുന്നതില്‍ മിടുക്കരായിരിക്കും. ഉള്ള സത്യംപറഞ്ഞാലും ഇല്ലെങ്കിലും മറ്റൊരുവിധത്തില്‍ ധരിപ്പിച്ചാല്‍ പോലും ഇവര്‍ വിശ്വസിക്കുകയില്ല.
മറ്റൊരാളെ കുറിച്ച് നല്ലത് പറയുന്നത് ഇഷ്ടപ്പെടുകയില്ല. അയല്‍വാസികളെയും ബന്ധുമിത്രാദികളെയും സംശയത്തോടെ നിരീക്ഷിക്കുകയും, څആരെയും അധികം അടുപ്പിക്കരുത്,چ څഒന്നിനേയും വിശ്വസിക്കാന്‍ കൊള്ളില്ലچ എന്ന് പറഞ്ഞ് അവര്‍ വീട്ടിലേക്ക് വരുന്നത് വിലക്കുക. എന്നാല്‍ എന്തുകൊണ്ട് ഇവരെ വിശ്വസിക്കാന്‍ പാടില്ല എന്നുചോദിച്ചാല്‍ വ്യക്തമായ മറുപടി ഇവരിലുണ്ടാകില്ല. പാരനോയിഡ് തകരാര്‍ ബാധിച്ചവര്‍ക്ക് അധികം സുഹ്യത്തുക്കള്‍ പോലും കുറവായിരിക്കും. കൂടെ ജോലിചെയ്യുന്നവരെ പോലും സംശയത്തോടെ വിലയിരുത്തുന്നു. തന്റെ കൂടെയുള്ളവരെ മറ്റാരെങ്കിലും പുകഴ്ത്തിപറഞ്ഞാല് അപ്പോഴും സംശയം ഉടലെടുക്കും. ഏത് ദിശയില്‍ നിന്നാണ് ഇവരിലേക്ക് സംശയത്തിന്റെ നിഴല്‍ വരുന്നതെന്ന് പ്രവിച്ചിക്കുവാന് പ്രയാസം.
സ്വന്തം രക്തത്തില്‍പിറന്ന മക്കളുടെ പിത്യത്വംവരെ ചോദ്യംചെയ്യുകയും തള്ളിപറയുകയും ചെയ്യുന്ന സംശയരോഗികള്‍ സമൂഹത്തില്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്നു. ഇവര്‍ മനസ്സില്‍ എപ്രകാരം ചിന്തിക്കും, എന്തു സംസാരിക്കും എന്നു പ്രവചിക്കുക അസാധ്യം. ഒരാളോടുപോലും(പങ്കാളിയോടും മക്കളോടും) തുറന്നുസംസാരിക്കുകയില്ല. സ്വയം എന്തെങ്കിലും മാനസിക-ശാരീരിക പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍ പോലും പുറത്ത് വെളിപ്പെടുത്തില്ല. എന്തുനല്ലകാര്യം ചെയ്താല്‍ പോലും സംശയിക്കുന്ന ഇവര്‍, തങ്ങളുടെ സംശയത്തിന്റെ കാരണം വെളിപ്പെടുത്താനുള്ള സാമാന്യയുക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. ഇല്ലാത്ത ഒരുവിഷയത്തെ കുറിച്ചു ചിന്തിച്ച് അതിനെ എങ്ങിനെയെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും ഇവര്‍ പ്രകടിപ്പിക്കും. ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുന്നവര്‍! യാതൊരുതെറ്റും ചെയ്യാത്തവരെ കുറ്റവാളിയായി ചിത്രീകരിക്കാനും അതിനാവശ്യമായ തെളിവുകള്‍ ഉണ്ടാക്കാനും അതിസമര്‍ത്ഥരായിരിക്കും ഇവര്‍. പ്രത്യേകിച്ച് ജീവിത പങ്കാളിക്ക് അവിഹിതബന്ധം ഉണ്ടെന്ന് തെളിയിക്കാനുള്ള ഇവരുടെ ക്രിയാത്മകമായ പ്രവര്‍ത്തനത്തില്‍ സംവിധാന നിര്‍വ്വഹണത്തിന്റെ ഓസ്ക്കാര്‍ അവാര്ഡ്തന്നെ കൊടുക്കേണ്ടിവരും.
പരിഹാസവും വൈരാഗ്യബുദ്ധിയുമാണ് മറ്റൊരു സവിശേഷ മേഖല. ഇവരുടെ ആശയങ്ങള്‍ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാല്‍ അവരെ പിന്നെ വെറുപ്പായി, വൈരാഗ്യമായി. തരംകിട്ടുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്നു. അത് ഏറ്റവും അടുത്തവരോട് പോലും. ഈ ക്രൂരത അഴിച്ചുവിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ബലിയാടായി തീരുന്നത് ഇത്തരം വ്യക്തികളുടെ ജീവിതപങ്കാളി തന്നെയായിരിക്കും. അതിനേക്കാള്‍ രസകരം പുറമേക്ക്-സമൂഹത്തില്‍ ഇവര്‍ അതീവ ബുദ്ധിശാലികളും സ്വീകാര്യന്മാരും ആയിരിക്കും. വീടിന് പുറത്താര്‍ക്കും ഇവരെകുറിച്ച് മോശം അഭിപ്രായം ഉണ്ടായിരിക്കില്ല. മാന്യന്, സൗമ്യന്‍, വിനയന്, ജാഗ്രതയുള്ളവന്‍ എന്നൊക്കെ പട്ടം പതിച്ചുവാങ്ങി അതിനാസ്പദമായ രീതിയില്‍ വേഷവിധാന ങ്ങളുമായി ജീവിക്കുകയും ചെയ്യുന്നു. ഒരുപക്ഷെ ഇവര്‍ക്ക് സംശയ രോഗം ഉണ്ടെന്ന് പറഞ്ഞാല്‍ പുറംലോകം അംഗീകരിച്ചുവന്നും വരില്ല.
ഇനി പറയുന്ന ഏഴ് ലക്ഷണങ്ങളില്‍ 4 ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രസ്തുതവ്യക്തി പാരനോയിഡ് പേഴ്സണാലിറ്റി വൈകല്യമുള്ളവന് എന്നനുമാനിക്കാം.
1. മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കാനോ ചതിക്കാനോ ചൂഷണം ചെയ്യാനോ ശ്രമിക്കുന്നതായി അടിസ്ഥാനമില്ലാത്ത രീതിയിലുള്ള സംശയം.
2. സുഹ്യത്തുക്കളുടെയോ സഹപ്രവര്‍ത്തകരുടെയോ വിശ്വാസ്യതയെകുറിച്ചും സത്യസന്ധതയെക്കുറിച്ചും അകാരണമായ സംശയങ്ങള്‍
3. മറ്റുള്ളവരോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ മടി - കാരണം ആപറയുന്ന കാര്യങ്ങള്‍ തനിക്കെതിരെ അവര്‍ ഉപയോഗിക്കുമോയന്ന ആശങ്ക
4. നിഷ്പക്ഷമോ നിസ്സാരമോ ആയ പരാമര്‍ശങ്ങളുടെയും സംഭവങ്ങളുടെയും പിന്നില്‍ ദുഷ്ടലാക്ക് ഒളിഞ്ഞിരിപ്പുണ്ടെന്ന ആരോപണം ഉന്നയിക്കുക.
5. കടുത്ത വൈരാഗ്യബുദ്ധി. തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങള്‍, അവഹേളനങ്ങള്‍, പരിക്കുകള്‍, വിമര്‍ശനങ്ങള്‍ എന്നിവയ്ക്കൊന്നും ഒരിക്കലും മാപ്പ് നല്‍കില്ലെന്ന വാശിയും, അതു മുഖത്തടിച്ചു പറയലും.
6. മറ്റുള്ളവര്‍ക്ക് തോന്നാത്ത അവസരങ്ങളില്‍പ്പോലും തങ്ങളുടെ പ്രതിച്ഛായ യ്ക്കും സ്വഭാവത്തിനും തകരാറുണ്ടാകുന്ന പെരുമാറ്റം മറ്റുള്ളവരില്‍ നിന്നു ണ്ടായതായി ധരിച്ച്, അതിനെതിരെ ദേഷ്യപ്പെടുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുക.
7. തന്റെ പങ്കാളിയുടെ ചാരിത്രത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ ഇടയ്ക്കിടെ പ്രകടിപ്പിക്കുക.
സമൂഹത്തില്‍ 10% അധികം പുരുഷന്മാര് ഈ തകരാറിനു വിധേയരാകുന്നുവെ ന്നാണ്വെപ്പ്. ഇവര്‍ക്ക് ശക്തമായ രീതിയില്‍ മരുന്നും സൈക്കോതെറാപ്പിയും ഒരുപോലെ നല്കിയാല് മാത്രമേ എന്തേങ്കിലും പ്രയോജനം കാണുകയുള്ളു എളുപ്പം സംശയിക്കുവാന്‍ തുടങ്ങുന്നതിനാല്‍ ഇവര്‍ക്ക് ആരുമായും അധികകാലം നീണ്ട ബന്ധം നിലനിര്‍ത്തുവാന്‍ കഴിയില്ല. ഇത് ചികിത്സയെ സാരമായി ബാധിക്കുന്നതാണ്. മാത്രമല്ല നല്ല സുഹ്യത്തുക്കളും സുഹ്യത്ത് ബന്ധങ്ങള്‍പോലും ഇവര്ക്കുണ്ടായിരിക്കുന്നതല്ല. പങ്കാളിയോടുള്ള വിശ്വാസക്കുറവ് വിവാഹജീവിതത്തേ ദോഷകരമായി ബാധിക്കുന്നു.
സംശയരോഗത്തിന്റെ തീവ്രതമൂലം സഹപ്രവര്‍ത്തകനായ സെക്യൂരിറ്റി ജീവനക്കാരന് കരണത്തടി സമ്മാനിച്ച ബാങ്ക് മാനേജരായ എന്റെ പ്രിയ സുഹ്യത്തിനെ ഞാന്‍ ഈ നിമിഷം ഓര്‍ത്തു പോകുന്നു.
© Copyright 2020. All Rights Reserved.